ക്രിസ്തുവിന്റെ വഴികൾ  windows 98, ME, 2000, XP
 

ക്രിസ്തുവിന്റെ വഴികൾ

 

തെറ്റ്! മാറ്റിവയ്ക്കാവുന്ന അറിയപ്പെടാത്ത തർക്കം

മലയാള ഭാഷയിൽ എടുത്തു പറയാവുന്ന
ഒരു സ്വതന്ത്രമായ പദ്ധതി

http://www.ways-of-christ.com/ml/

ഞങ്ങളുടെ ഇംഗ്ലീഷ് പേജിൽ സെയിന്റ് തോമസിനെ സംബന്ധിക്കുന്ന ഒരു ഭാഗം "പ്രകൃതി ശാസ്ത്രങ്ങളും ദൈവ വിശ്വാസവും"

യേശുക്രിസ്തു, തന്റെ ശിഷ്യനായ തോമസിനെ* സംബന്ധിച്ച്, വിശ്വാസത്തെപ്പറ്റി ചോദ്യങ്ങളുള്ളവരും, ബാഹ്യമായ നിരീക്ഷണത്തിന് സാദ്ധ്യത, സംഖ്യാ നിർണ്ണയം, വൃത്ത നിർണ്ണയം, തൂക്കമെടുക്കൽ എന്നിവയും ആവശ്യമുള്ളവർ ഉണ്ടെന്ന സമീപനമാണുകൈകൊണ്ടത്. ശിഷ്യന്മാർക്കിടക്ക് ഒരു "പ്രകൃതി ശാസ്ത്രജ്ഞന്റെ മാതൃകയെ"യാണ് തോമസ് പ്രതിനിധീകരിച്ചത്; നമ്മുടെ കാലത്തെ അനേകം പേർക്കു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. യേശു ക്രിസ്തു പറഞ്ഞു, "അവിശ്വാസിയാകരുത്, വിശ്വാസി മാത്രം". അതിനർത്ഥം, സംശയങ്ങളുടെ വേര് അപ്രത്യക്ഷമാകുന്നതിനും, വിശ്വാസം അദ്ദേഹത്തിൽ ആവിർഭവിക്കുന്നതിനും വേണ്ടി, ആത്മാർത്ഥമായും, അഗാധമായും ചിന്തിക്കുന്നതുവഴി തന്റെ ഈ പുതിയ അനുഭവം തോമസ് വിനിയോഗിക്കണമെന്നാണ്. യേശുക്രിസ്തു ഇത് അതിനുശേഷവും പറയുന്നതിന് കാരണം തോമസ് സംശയാലുവായിരുന്നുവെന്നും, ഇപ്പോൾ ബാഹ്യമായ യാഥാർത്ഥത്താൽ 'വധിക്കപ്പെട്ട്', ശിക്ഷിക്കപ്പെടുമെന്ന ഭീതിയാൽ "വിശ്വസിക്കാൻ സമ്മർദ്ദം ചെലുത്തപ്പെട്ടു" എന്നല്ല. പക്ഷേ, ഇതിനർത്ഥം, ഇതിനുശേഷവും, സ്വയം പുതിയ വീക്ഷണങ്ങളിലെത്തിച്ചേരാനുള്ള തന്റെ ശേഷി സൂക്ഷിച്ചിട്ടുണ്ടെന്നാണ്. മനുഷ്യരുടെ അറിവിനെക്കുറിച്ച് ജ്ഞാനമില്ലാത്തതുകൊണ്ട് തെറ്റിദ്ധരിച്ച ചില വിവർത്തകർ പറയും പോലെ, വസ്തുതകളേയും, ചിന്താഗതികളേയും ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നതിനെ ഇവിടെ അപലപിക്കുന്നില്ല. ഇതിനു വിപരീതമായി, ഭൗതികവസ്തുതകൾ പരിഗണിക്കാതെപോലും സ്വയം ബോധിപ്പിക്കുന്നതിനുള്ള മറ്റു സാദ്ധ്യതകളുണ്ടെന്ന് തോമസ് പഠിക്കേണ്ടതാണ്. തോമസിന് എന്താണ് വേണ്ടതെന്ന് യേശുക്രിസ്തുവിനറിയാമായിരുന്നു. അദ്ദേഹത്തിന് ആരുടെമേലും സമ്മർദ്ദം ചെലുത്തണ്ട; അതിനൊരു കോടതിയുടെ സ്വഭാവമാണുള്ളത്. മാത്രമല്ല, ആരെങ്കിലും സന്നദ്ധനാണോ, അല്ലയോ എന്നു തീരുമാനിക്കാതെ, എന്തിനെയെങ്കിലും നിരസിക്കുന്നതിനായി ഒരാളിനെ പ്രകോപിപ്പിക്കാനുളള ഉദ്ദേശവും പാടില്ല.

(...) പ്രകൃതി ശാസ്ത്രങ്ങളിൽ നിന്ന് ദൈവവിശ്വാസത്തിനുള്ള ഒരു പാതയെക്കുറിച്ചുള്ള സമ്പൂർണ്ണ എക്സ്ട്രാ ഇംഗ്ലീഷ് പേജിനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

V*) ഇൻഡ്യയിൽ കിസ്തുമതത്തിന്റെ സ്ഥാപകനായി സെയിന്റ് തോമസിന്റെ (തോമാശ്ലീഹായുടെ) പങ്കിനെക്കുറിച്ചുള്ളത്. ഉദാഹരണത്തിന് താഴെ പറയുന്ന ലിങ്ക് നോക്കുക. 'സെയിന്റ് തോമസിന്റെ പ്രതിമ' കൈമാറിയത് കാണിക്കുന്നത്, സ്ഥലത്തെ കുടുംബങ്ങളിലെ തല മൂത്തവരും, പുരോഹിതന്മാരും, സ്വതന്ത്രമായി ഒരു സമുദായത്തിനു നേതൃത്വം നൽകിയിരുന്നുവെന്നാണ്. 'സെയിന്റ് തോമസിന്റെ വചനങ്ങൾ' യേശുക്രിസ്തുവിന്റെ വചനങ്ങളുടെ ഒരു യഥാർത്ഥ സമാഹരണമാണ്. 114 ശ്ലോകങ്ങളുള്ള ഏറ്റവും സമ്പൂർണ്ണമായ പതിപ്പ്, പൗരാണിക ഈജിപ്ഷ്യൻ (കോപ്റ്റിക്) ക്രിസ്താനികൾ ഉപയോഗിച്ചിരുന്ന നാക് ഹമ്മാദിയിൽ ആണ് കാണപ്പെടുന്നത്.

 

ഇതാ മറ്റൊരു ടെക്സ്റ്റ്:

മതം ദൈവത്തോടുള്ള മനുഷ്യന്റെ "പുനർസമ്പർക്കം" യേശുക്രിസ്തുവിലേക്കുള്ള മാർഗ്ഗങ്ങൾ 1)

1) മതം, റിലിജിയൻ എന്ന പദത്തിന്റെ ഉത്ഭവം, ലാറ്റിൻ റി-ലിജിയോയാണ് = വീണ്ടും ദൈവത്തോട് ചേരുക. നമ്മുടെ "ഉള്ളിൽ" നിന്ന് അദ്ദേഹം ആകൃതികൈക്കൊള്ളുന്നു. ഇതുപോലൊന്ന് വൻതോതിലും സംഭവിക്കുന്നു, ഒരു ഹോളോഗ്രാം പോലെ.

 മനുഷ്യജീവിതത്തിലെ ആഴമുള്ള പ്രശ്നങ്ങളുടെ തിരിച്ചറിവ്

ശരീരത്തെ ചികിത്സിച്ചു സുഖപ്പെടുത്തുന്നതിനപ്പുറമുള്ള മാറ്റങ്ങൾക്ക് യേശുക്രിസ്തു ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഇതായിരിക്കും "നിങ്ങൾക്ക് സുഖപ്പെടണോ?" (ജോൺ 5, 6) അല്ലെങ്കിൽ, നിങ്ങൾക്ക് ദൈവത്തിനോട് അടുക്കണമെങ്കിൽ, നിങ്ങൾക്ക് ഇനിയും മാറ്റേണ്ടതായ അപൂർണ്ണതയെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഒരാളിന് ജീവിതത്തിലെ ലളിതമായ കാര്യങ്ങൾക്കു പിന്നിൽ ഒരു പ്രധാന തന്തു കാണാനാവും, മതവുമായി സാധാരണ ബന്ധപ്പെടാത്തതായിട്ട്. പ്രായപൂ ർത്തിയിലേയ്ക്കു വളരുന്ന ഒരു കുട്ടി പുതിയ കഴിവുകൾ നേടി എടുക്കുന്നു, എങ്കിലും, കാര്യങ്ങൾ തീവ്രമായി അനുഭവിക്കാനുള്ള ചില സ്വാഭാവികമായ കഴിവുകൾ മൂടപ്പെടുന്നു. പിന്നീട് ഒരാളിന് ഈ കഴിവുകൾ വീണ്ടെടുക്കുന്നതിനു ശ്രമിക്കാം. ഇതിൽ കൂട്ടിച്ചേർത്ത കഴിവുകൾ നിലനിൽക്കും, എന്നാൽ നിലനിൽപ്പ് ഉറപ്പിക്കുന്നത് അയവുള്ളതാവുകയോ, നീക്കം ചെയ്യപ്പെടുകയോ ചെയ്യും. ധിഷണാപരവും, നൈസ്സർഗ്ഗികവുമായ ജീവിതത്തിലുള്ള വിള്ളലിൽ കലാശിക്കുന്ന, മനസ്സിലും, ജീവിതത്തിലുമുള്ള വിടവുകൾ 'ഹൃദയ'ത്തിൽ ഒരു ശക്തി കുറഞ്ഞ പാലത്തോടെയുള്ളത് മെച്ചപ്പെട്ട രീതിയിൽ വീണ്ടും സംയോജിക്കപ്പെടുന്നു. സ്വർഗ്ഗത്തിന്റെ കഥയിൽ "അറിവിന്റെ വൃക്ഷത്തിലെ പഴം തിന്നുക" എന്ന ഒരർത്ഥം ഈ വിടവിനുണ്ടെന്ന് കാണിക്കുക സാദ്ധ്യമാണ്. കൂടാതെ യേശുക്രിസ്തുവിന്റെ വചനങ്ങൾ "നിങ്ങൾ മാറുകയും, കുട്ടികളെപ്പോലാവുകയും ചെയ്തില്ലെങ്കിൽ നിങ്ങളൊരിക്കലും സ്വർഗ്ഗരാജ്യത്തെത്തില്ല" എന്നതും, മാറ്റത്തിനും, മടക്കത്തിനുമുള്ള സാദ്ധ്യതകളെക്കുറിച്ചുള്ള അഗാധമായ അറിവിൽ ആധാരമാക്കിയുള്ളതാണ് - മാത്യു 18, 1-3; മാർക്ക് 10, 15; ല്യൂക്ക് 18, 17. ഇത് കുട്ടികളുടെ ലജ്ജാവിഹീനമായ സ്വഭാവത്തിന്റെ കാര്യം മാത്രമല്ല; ഇത് വികസനത്തിന്റെ നൈസ്സർഗ്ഗികമായ അടിസ്ഥാനങ്ങളെ സംബന്ധിച്ചുള്ളതാണ് - ഇവ "പരമമായ രീതിയിലുള്ള മാതൃകകളാണ്"2) "മനുഷ്യന്റെ ഉപയോഗങ്ങൾക്കുള്ള നിർദ്ദേശ"ത്തിന്റെ നഷ്ടപ്പെട്ട ഭാഗം. ഈ മാർഗ്ഗത്തിന് ഇന്നത്തെ പരിമിതമായ അറിവിനപ്പുറത്തേയ്ക്കു നയിക്കാൻ കഴിയും.

2) ഒരു വ്യക്തിയുടെ നിഷേധാത്മക ("പൈശാചികമായ") സ്വഭാവത്തിന്റെ ലക്ഷണങ്ങൾ വളരെ പ്രകടമാണ്. ഇതിൽ നേരത്തെ പറഞ്ഞിട്ടുള്ളതും ഉൾപ്പെടുന്നു. (ബുദ്ധിശക്തിയും , ഹൃദയത്തിനും ജന്മവാസനയ്ക്കുമിടയിൽ).
ആർക്കിടിപ്പിക്കൽ: ആഴമുള്ള ഒരു മനശാസ്ത്രപദം, സി. ജി. ജംഗും മറ്റുള്ളവരും ഉപയോഗിക്കുന്നു. മനുഷ്യന്റെ നിലനിൽപിന്റെ അടിസ്ഥാനരൂപങ്ങൾ, വിവിധ രൂപങ്ങൾ/മൂർത്തീഭാവങ്ങൾ തുടങ്ങി, സ്വപ്നങ്ങളിൽ അനുഭവിക്കുന്നവ.

ഒരാളിന് തനിയെ ഇതെല്ലാം എളുപ്പത്തിൽ നിർവഹിക്കാനാവുമെന്ന് ഇതിനർത്ഥമില്ല. യേശുക്രിസ്തു ഒരു യഥാർത്ഥമായ പാത വാഗ്ദാനം ചെയ്യുന്നു. അത് നേടിയെടുക്കാൻ വേണ്ട കഴിവോ ദയയോ കൂടി നൽകുന്നു. സത്യം തേടുന്ന ക്രിസ്ത്യാനികൾ, ക്രിസ്ത്യൻ തപസ്വികൾ, സിദ്ധൻമാർ എന്നിവർ തങ്ങളുടെ (കൂടുതൽ) പരിപൂർണ്ണമായ മാർഗ്ഗം കണ്ടെത്തുകയുണ്ടായി (താരതമ്യപ്പെടുത്തുക. മാത്യു 5, 48; ജോൺ 10, 34) മറ്റു നിരവധി ക്രിസ്താനികൾക്കും അറിഞ്ഞോ അറിയാതെയോ ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അവർ സ്വയം ഉള്ളിൽ തിരയുകയോ; സാമൂഹ്യജീവിതത്തിൽ തങ്ങളുടെ വിശ്വാസം വിനിയോഗിക്കുകയോ, ഇതു രണ്ടും ഒരുമിച്ചു ചേർക്കുകയോ, എന്തായാലും ഇതിനെയാണ് നാം പരിപൂർണ്ണ ക്രിസ്തീയത" എന്നു പറയുന്നത്. സഹസ്രാബ്ദങ്ങളായി, മറ്റുപല സംസ്കാരങ്ങളും ഈ ആന്തരിക സംഘർഷത്തിന് പരിഹാരം അന്വേഷിച്ചിട്ടുണ്ട്. താവോയിസ്റ്റ് സിദ്ധന്മാർ, ചില യോഗാഭ്യാസ3) വിഭാഗങ്ങൾ എന്നിവർ. 3)

3) ഇൻഡ്യൻ പദം യോഗ, വാച്യാർത്ഥം "നുകം വയ്ക്കുക" ഉത്ഭവവും, അനന്തതയും തമ്മിലുള്ള പുനർബന്ധം ആരായുക.
ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ക്രിസ്ത്യൻ മാർഗ്ഗത്തിന്റെ അതേ ലക്ഷ്യത്തിലേയ്ക്ക് നയിക്കുമെന്ന് ഇതിന് അർത്ഥം ഇല്ല.

"ദൈവ പുരുഷനായ" യേശുക്രിസ്തു, 'പുതിയ ആദം' ആണ് സങ്കേതത്തിൽ. അപ്പോൾ മുതൽ മനുഷ്യൻ മൂടപ്പെട്ട ഗുണങ്ങൾ വീണ്ടെടുക്കാൻ കഴിയും; ഇതിനിടെ അപകടകരമായി തീർന്നിട്ടുള്ള, മാർഗ്ഗം തെറ്റിയ ഗുണങ്ങൾ ശരിപ്പെടുത്താനുള്ള സമയം ഇതാണ്. ഭൂമിക്കൊരു 'സൗഭാഗ്യ'മായി യേശുക്രിസ്തു രണ്ടിനേയും പ്രതിനിധീകരിച്ചു; ജീവിതത്തിന്റെ അർത്ഥത്തിന്റെ പ്രഥമ ഉറവിടമായ ദൈവത്തോടുള്ള ബന്ധത്തെയും, ഉദാത്തമായി വികസിതമായ മനുഷ്യ ചേതനയേയും അദ്ദേഹം നാശത്തിന്റെ ശക്തികളെവെന്നു. ജനങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നിട്ടും, ഇവയെല്ലാം ഉൾക്കൊണ്ട ഒരു മനുഷ്യനായിതീർന്നു. അതുകൊണ്ട് ജനങ്ങൾക്കും ഇതു ചെയ്യാനാവും, പ്രത്യേകിച്ച് അവരിത് ബോധപൂർവ്വം ചെയ്യുകയാണെങ്കിൽ. എന്നാൽ ചരിത്രപുരുഷനായ യേശുക്രിസ്തുവിനെ അറിയാത്തവർക്കുപോലും, അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേൽപും, അതിന്റെ ഫലങ്ങളും - ഇതുപോലെ തങ്ങളുടെ ദ്വീപിൽ പെട്ടെന്ന് എന്തെങ്കിലും പഠിക്കുന്ന മൃഗങ്ങൾക്കും, ഇതിനുശേഷം മറ്റൊരു ദ്വീപിലുള്ള ഇതേ മൃഗങ്ങളും ഇതുതന്നെ പഠിക്കുന്നു, അവരുടെ പരസ്പര ശക്തിയുടെ സ്വാധീനത്താൽ. ആർ. ഷെൽഡ്രേക്കാണ് ഇത് കണ്ടെത്തിയത്.

ഒരു പള്ളിയില്ലാതെ തന്നെ തുടക്കത്തിൽ കിസ്തുവിനോടും, ദൈവത്തോടുമുള്ള ആന്തരികബന്ധം സാദ്ധ്യമാണ്. ക്രിസ്തു ഒരു ആത്മീയ ഉപദേഷ്ടാവാണെന്നും, ഒരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമാണെന്നും പറയുന്ന പരസ്പരവിരുദ്ധമായ ദൈവശാസ്ത്രങ്ങൾ ഇപ്പോൾ പരമമായ ഒന്നല്ല; എന്നാൽ അവയ്ക്ക് ഒരാൾക്ക് ഒരു സൂചന നൽകാൻ കഴിയും, പ്രത്യേകിച്ച് ഒന്നിലധികം, ഒരാളിന് അറിയാമെന്നുണ്ടെങ്കിൽ; ഒരാളിന് സ്വന്തം മുറിയുടെ സ്വകാര്യതയിലിരുന്ന് ക്രിസ്തുവിനെ പ്രാർത്ഥിക്കാം; വേണമെങ്കിൽ ഒരു ചന്ത സ്ഥലത്തും. ഇതിന് തിരുഉപദേശത്തിലൂടെ കൈമാറിയിട്ടുള്ള അദ്ദേഹത്തിന്റെ ഗുണമേന്മകൾ ഒരാൾ ഓർമ്മിക്കേണ്ടതാണ്. ഉയർത്തെഴുന്നേറ്റശേഷം, തന്റെ മരണത്തെ അതിജീവിച്ചവനാണ് ക്രിസ്തുവെന്ന് കരുതുന്ന ഒരാൾ, ഇന്നത്തെ കാലത്ത് പ്രവർത്തിക്കുന്ന വ്യക്തിയായി വേണം ക്രിസ്തുവിനെ സമീപിക്കേണ്ടത്. (മരണത്തിനു ശേഷം, അതിനെ അതിജീവിച്ച ആളുകളെപ്പറ്റി പല തെളിവുകളുമുണ്ട്; സാധാരണയായി ക്രിസ്തുവിൽ നിന്ന് വ്യത്യസ്തമായ ഒരവസ്ഥയിൽ) 'അദ്ദേഹത്തിന്റെ നാമ'ത്തിൽ ഒരാൾക്ക് പ്രാർത്ഥിക്കാനാവും, അദ്ദേഹത്തോടൊപ്പം, ദൈവത്തിന്റെ കനിഷ്ഠ സഹോദരനോടെന്നപ്പോലെ, എല്ലാം സഹിക്കുന്നവനായി (ജോൺ 15, 16, മാത്യു 6, 7-15; മാത്യു 18, 19-20 നോക്കുക). ഉദാഹരണത്തിന്:

ദൈവമാണ് എന്റെ തുടക്കം, എന്റെ സഹായം, എന്റെ പ്രതീക്ഷ!

യേശുക്രിസ്തുവുമായി ചേർന്നുകൊണ്ട്* ഞാനങ്ങേയ്ക്കു നന്ദി പറയുന്നു, നിന്നിൽ നിന്നു വരുന്ന എല്ലാറ്റിനും; ഞാൻ നിന്നോടു മാപ്പു ചോദിക്കുന്നു, നിന്നിൽ നിന്ന് ഇത്രകാലം എന്നെ അകറ്റി നിർത്തിയ എല്ലാറ്റിനും വേണ്ടി**

ഈ നിശ്ശബ്ദതയിൽ, അങ്ങയുടെ 'അന്തസത്തയാൽ എന്നെ സർഗ്ഗ ശക്തിയുള്ളവനാക്കേണമേ***;
നിന്റെ മാർഗ്ഗത്തിലേയ്ക്കുയർത്തേണമേ,

*) മേരിയെക്കൂടി ഇതിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. ഇങ്ങനെ മനുഷ്യനിലെ സ്ത്രീ-പുരുഷ ഗുണങ്ങളും ഉയർത്തപ്പെടുന്നു.

**) കൂടുതലായ ഒരു പ്രവർത്തന ശൈലി: നിക്ഷേധാത്മകമായി തോന്നിയ ഒരു വികാരത്തെ നോക്കുക, അല്ലെങ്കിൽ അതു പോലുള്ള ഒന്ന്, അത് സംഭവിക്കുമ്പോൾ. (ഉദാ: ഉദ്കണ്ഠ, വെറുപ്പ്, വിദ്വേഷം, നിസ്സംഗത മുൻധാരണ, സംശയം അല്ലെങ്കിൽ ഒന്നാമതായി ഒരു പ്രശ്നം; അത് മനസ്സിലോ, വാക്കിലോ മാത്രം സംഭവിച്ചതായാലും, താരതമ്യപ്പെടുത്തുക മാത്യു 5,22). 2-ാമത് അതിനെപ്പറ്റി ആകുലപ്പെടുന്നതിനുപകരം, ഒരു നിമിഷം കാക്കുക, അതെന്താണെന്ന് ശരിയായി അറിയുന്നതിനു വേണ്ടി. 3-ാമതായി, ഈ പ്രശ്നം - ഇപ്പോൾ അതനുഭവപ്പെടുന്നതിനാൽ - ദൈവത്തിന് പ്രാർത്ഥനയിലൂടെ നൽകുന്നതിന്. (ഇതിനപ്പുറം, ഇതുപോലെ, ഒരാളിന്റെ ജീവിതം മുഴുവൻ ദൈവത്തിന്റെ അല്ലെങ്കിൽ ക്രിസ്തുവിന്റെ കയ്യിൽ സമർപ്പിക്കാവുന്നതാണ്).

4-ാമതായി, അൽപം ആശ്വാസം ലഭിക്കുന്നതുവരെ സമാധാനമായി കാത്തിരിക്കുക.

*** സംഭവിച്ച കാര്യങ്ങളെ ഈ നിശബ്ദത ശാന്തമാക്കുന്നതുവരെ അങ്ങനെ അതിന്മേൽ പ്രവർത്തിക്കുന്നതിനോ, പ്രാർത്ഥിക്കുന്നതിനോ തയ്യാറാക്കുക.

അപ്പോൾ, വീണ്ടും പുതിയ കാര്യങ്ങൾക്കായി കവാടം തുറക്കപ്പെടും.

 
ഈ മാർഗ്ഗത്തിൽ തത്വ ദീക്ഷയുടെ പ്രാധാന്യം

ഈ മാർഗ്ഗത്തിലെ ഒരു തലമാണ് എല്ലാത്തിനും ഉപരിയായ "ദൈവത്തെ സ്നേഹിക്കുക" "നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക" (മാത്യു 19,19) സ്വയം സ്നേഹിക്കുന്നതും, മറ്റുള്ളവർക്കുവേണ്ടി ഒരാളിന്റെ കർത്തവ്യങ്ങൾ കണ്ടുപഠിക്കാനുള്ള ക്രമത്തിന്റെ ഭാഗമാണ്. സ്നേഹം ഒരുവനെ ക്രിസ്തുവുമായി ബന്ധിപ്പിക്കുന്നു കാരണം, അതാണ് അദ്ദേഹത്തിന്റെ സ്വഭാവം, "വിവേകത്തോട് ചേർന്നത് കൂടാതെ, നല്ല പ്രവർത്തികൾ, അവയുടെ ഫലത്തോടെയുള്ള മാർഗ്ഗം ക്രിസ്തീയപാതയെ വ്യക്തമാക്കുന്നു. യേശുക്രിസ്തു തത്വദീക്ഷയുടെ പഴയ അടിസ്ഥാന തത്വങ്ങൾ പാലിച്ചു. കാരണം, (സാധാരണ) ഒരുവൻ അവൻ വിതയ്ക്കുന്നതു കൊയ്യുന്നു. (ഗൽ. 6,7) എന്നാൽ അദ്ദേഹം ഒരു വ്യക്തിയുടെ ഉത്തരവാദിത്വത്തിന്, ബാഹ്യമായ നിയമത്തെക്കാൾ കൂടുതൽ ഊന്നൽനൽകി. ഇവിടെ നമുക്കുള്ളിൽ എന്തോ ഉള്ളതുപോലെ ഒരാളിന് അനുഭവപ്പെടും - അതാണ് മനസ്സാക്ഷിയായി അനുഭവപ്പെടുന്നത് - ഇത് ആത്മാവുമായി യോജിച്ചിരിക്കുന്നു, തന്റെ ജീവിതം തന്നെ കിസ്തു ഇതിനുദാഹരണമാക്കി. ഇത് വ്യക്തിഗതമായി, ഹൃദയത്തിലോ, ആത്മാവിലോ, അന്തസത്തയിലോ അനുഭവപ്പെടാം. ഇത് ഉപയോഗപ്രദമാണ്, ദൈവഭവനത്തിന്റെ അറിയുന്ന ഗുണങ്ങൾ, സാധ്യമായിടത്തോളം തന്നിലേക്ക് കൊണ്ടുവരാൻ. അങ്ങനെ കൂടുതൽ നേരിട്ടുള്ള സമ്പർക്കമുണ്ടാവും, താത്ക്കാലികമായി വൻഫലങ്ങൾ ഉണ്ടായില്ലെങ്കിൽതന്നെ.

കരുണയാൽ നമുക്കുള്ളിൽ, ഇത്തരത്തിൽ ഒരു ശക്തി വളരുന്നതിന് സാർവത്രികമായ ശുശ്രൂഷാശക്തി ആകർഷിക്കാനാവും, ഇത് വരുന്നതും 'ബാഹ്യമായി' ക്രിസ്തുവിൽ അല്ലെങ്കിൽ ദൈവത്തിൽ നിന്നുമാണ്. ഇവിടെ ഈ അനുഭവം വ്യക്തിഗതമായി വ്യത്യസ്തമാകാം, എങ്കിലും, ഇക്കാര്യത്തിൽ, ഒരാളിന്മേലുണ്ടാകുന്ന ഫലങ്ങളും, സന്ദർഭവും, തീവ്രമാകാം. "തപസ്വികൾക്കും" സിദ്ധന്മാർക്കും മാത്രമുണ്ടായിരുന്നത് ഇപ്പോൾ നമ്മുടെ ദൈവവെളിപാടു സമയത്ത് സാധാരണക്കാരായ നമ്മളിലും പടരും. എന്നാൽ ഒരാൾ ഇതിന്റെ പ്രാധാന്യം പെട്ടെന്നു തിരിച്ചറിഞ്ഞെന്നുവരില്ല. അതുകൊണ്ട് ഇതിവിടെ എടുത്തു പറയേണ്ടതുണ്ട്. ഉദ്കണ്ഠാകുലരായവർക്ക് ഈ പരിവർത്തനശേഷി, കൈവരിക്കാനാവും. അതല്ലെങ്കിൽ, അതുമായി ഒത്തുപോകാൻ വേണ്ട ഗുണമേന്മകൾ വികസിപ്പിക്കാത്തവർക്ക് ഈ അതിർവരമ്പുകൾ വേദനാജനകമായിത്തീരും - അങ്ങനെ അതൊരു "വിധി"യായി തോന്നാം.

എനിക്കു വഴി കാട്ടേണമേ, നിന്റെ പാതയിലേക്കുള്ള വഴിയിൽ മറ്റുള്ളവർക്ക് ഞാൻ ഉപദ്രവമാവാതിരിക്കാൻ.*

നിന്റെയാഗ്രഹമനുസരിച്ച് മറ്റുള്ളവർക്ക് സഹായമേകാൻ എനിക്കു വഴി കാട്ടേണമേ.

എന്റെ വഴിയിൽ എനിക്കു രക്ഷയേകേണമേ**

നിന്റെ സ്നേഹത്തോടൊപ്പം എനിക്കു രക്ഷയേകണേ.

*) ഒരുവന്റെ സ്വഭാവത്തിലെ കണ്ടുപിടിക്കപ്പെട്ട പ്രശ്നങ്ങൾ എഴുതിയിടുന്നത് സഹായകമാവും, അതുപോലെ നല്ല ഗുണങ്ങളും. അൽപം പുരോഗതിയുണ്ടായാൽ ബോധപൂർവ്വം നിയിന്ത്രിക്കുന്നതിനായി. ഇതിനായി പ്രവർത്തിക്കാൻ നിരവധി സാദ്ധ്യതകൾ ഉണ്ട്.

1. ജീവിതത്തിന്റെ പ്രശ്നസംഭവങ്ങളിൽ നേരിട്ടു പ്രവർത്തിക്കുക. കൂടാതെ യേശുക്രിസ്തു, തന്റേതായ പ്രശ്നങ്ങളെ ആദ്യം നേരിടാൻ നിങ്ങൾക്കു വഴികാട്ടുന്നു (മാത്യു. 7,1-5) ഇസ്ലാമിൽ ഇതാണ് "പുണ്യയുദ്ധം" അല്ലെങ്കിൽ "മഹത്തായ പുണ്യയുദ്ധം" ഇത് ഏതൊരു ബാഹ്യസംഘർഷത്തെക്കാളും പ്രധാനവും, ദുഷ്ക്കരവുമാണ്. ഇങ്ങനെ പല സംഘർഷങ്ങൾക്കും അനുകൂലമായ പരിഹാരമുണ്ടാവും.

2. 3-ഉം ആയി നേരിട്ട് പൊരുത്തപ്പെടൽ കഴിയുന്നിടത്തോളം, പരസ്പരം നേരിട്ട് മാപ്പുനൽകുക. അല്ലെങ്കിൽ പ്രാർത്ഥിക്കുക. അങ്ങനെ കൂടുതൽ പ്രവർത്തനത്തിനായി, പ്രശ്നങ്ങൾ ദൈവത്തിൽ സമർപ്പിക്കുക എന്നിട്ട് ആത്മാവിൽ മാപ്പുകൊടുക്കുക. യേശുക്രിസ്തു "അവസാനനാണയം" കൊടുക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട് (ല്യൂക്ക്. 12,59 താഴെ നോക്കുക: 5)

4. യാതൊരു സാദ്ധ്യതയുമില്ലെങ്കിൽ, മറ്റുള്ളവർക്കായി ഒരുവന് സൽ പ്രവൃത്തികൾ ചെയ്യാം, ഉപദ്രവിച്ചവർക്കുവേണ്ടിയല്ല. പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തികൾ ഏറ്റെടുക്കുന്നവർക്ക് വേണ്ടി ദൈവം ഒരുപാടുകാര്യങ്ങൾ ചെയ്യുന്നു (ഉണ്ടായിരുന്നത് ശുചിയാക്കുന്നതും, സ്വമേധയായുള്ള സഹായ പ്രവൃത്തികളും തമ്മിൽ സുസ്ഥിരമല്ലാത്ത അതിർവരമ്പുകൾ ഉണ്ട്, ആരു വിതയ്ക്കുന്നു, ആരു കൊയ്യുന്നു എന്നതിനെ താരതമ്യപ്പെടുത്തുമ്പോൾ, ജോൺ 4, 37). ഇത് പ്രസക്തമാണ് മാത്യുവിനെ അനുസരിച്ച്, 7,20-21: "അങ്ങനെ, അവയുടെ ഫലം കൊണ്ട്, നിങ്ങൾ അവ തിരിച്ചറിയും. "ദൈവമേ, ദൈവമേ" എന്നു പറയുന്ന ഓരോരുത്തരും സ്വർഗ്ഗരാജ്യത്തെത്തുന്നില്ല, സ്വർഗ്ഗരാജ്യത്തിരിക്കുന്ന എന്റെ പിതാവിന്റെ ഇച്ഛ നടത്തുന്നവർക്കാണതിൽ പ്രവേശനം"

5. "എന്റെ നാമത്തിൽ ദൈവത്തെ വാഴ്ത്തൂ" ഒരുവന്റെ ജീവിതം കൂടുതൽ വികസിക്കാൻ, പൊറുക്കുന്നതിനും, കരുണ കാണിക്കുന്നതിനും വേണ്ടി ഇതാണ് ഗണ്യമായ സഹായം, ശുദ്ധമായ മാനുഷിക ധർമ്മദീക്ഷകൾക്ക് ഇതുനൽകാനാവില്ല. വിധിയിപ്പോൾ, യാന്ത്രികമായി അനുഭവിക്കാനുള്ളതല്ല, ദൈവനിയോഗം പോലാണ്. ഓരോന്നും കണക്കാക്കി, വികസിപ്പിക്കുന്നു, അത് ഓരോരുത്തർക്കും, മറ്റുള്ളവർക്കും നല്ലതിനായി, അദ്ദേഹത്തിന്റെ അത്യുന്നത ജ്ഞാനം കാണപ്പെടുന്നു. ഈ അടിക്കുറിപ്പ് ഞങ്ങളുടെ ഇംഗ്ലീഷ് പേജ് എത്തിക്ക്സ് ഒഫ് ബേസിക്സിന്റെ ഒരു ഭാഗമാണ്.

**) ഇവിടെ മറ്റുള്ളവ ഉൾപ്പെടുത്തും "ഞങ്ങൾ'.


ചരിത്രാതീതകാലം മുതൽ സംസ്ക്കാരങ്ങളിൽ വൻതോതിൽ ഇത്തരം വികസനമുണ്ട്

ശിശുവിൽ നിന്ന് പ്രായപൂർത്തിയിലേയ്ക്കുള്ള വികസനത്തിന്റെ നേരത്തെ പറഞ്ഞ ഘട്ടങ്ങൾപോലെ, മാനവസംസ്ക്കാരങ്ങൾ ജ്ഞാനത്തിന്റെ ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു വശത്ത് അവ പുതിയ കഴിവുകളിൽ കലാശിച്ചിട്ടുണ്ട് (ദൃഢനിശ്ചയം, വികാരങ്ങൾ, ചിന്തകൾ മുമ്പെന്നത്തെക്കാൾ ഉപരിയായി) മറുവശത്ത്, സമ്പൂർണ്ണ "സൃഷ്ടി"യുമായുള്ള യഥാർത്ഥ സാമീപ്യം കുറഞ്ഞ, പ്രശ്നപരമായ പരിണതഫലങ്ങളോടെ. (താരതമ്യം ചെയ്യുക ജീൻ ഗെബ്സർ, "ഉസ്പ്രങ്ങ് ഉൻഡ് ജെഗെൻവാർട്ട്" - ജർമ്മൻ : ഒന്നിനുപുറകെ ഒന്നായി, ഒരു "ആർക്കേയ്ക്", ഒരു "മാജിക്", ഒരു "മിത്തിക്കൽ" പിന്നെ ബുദ്ധിപരമായ അവബോധവും. അതിലുപരിയായ കൂടുതൽ സംയോജിതമായ ഒരു സാമാന്യബുദ്ധിയും വികസിപ്പിക്കാവുന്നതാണ്. ഇതു സംഭവിച്ചത് എല്ലാ തടസ്സങ്ങളേയും അതിജീവിച്ചാണ് - പക്ഷേ - നേരത്തെ പറഞ്ഞതുപോലെ, പഴയ കഴിവുകളെ നശിപ്പിച്ചുകൊണ്ട്. തങ്ങൾക്ക് നിലനിൽക്കണമെങ്കിൽ, ഈയടുത്ത കാലങ്ങളിലായി, ജനങ്ങൾക്ക് വെല്ലുവിളികൾ സ്വീകരിക്കേണ്ടതുണ്ട്, ചെറുതും, വലുതുമായ കൂടുതൽ പരിണാമപടികൾ അതിജീവിക്കേണ്ടതുണ്ട്. ഈ സാദ്ധ്യതകൾ 2000 വർഷങ്ങളായി (യേശുക്രിസ്തു) നിലനിൽക്കുന്നുണ്ട്. വിവേചന ശക്തിപോലുള്ള പഴയശേഷികളുടെ വികസനം ഇനിയും കുറയ്ക്കാതെ നോക്കണം. വ്യക്തികൾ കൂടുതൽ, കൂടുതൽ സമ്പൂർണ്ണ സാമാന്യബുദ്ധി വികസിപ്പിക്കുകയും, തങ്ങളുടെ ദൈവികമായ ഉത്ഭവ1) സ്ഥാനവുമായുള്ള ബന്ധം പുതുക്കുകയും ചെയ്താൽ വെളിപാടുപുസ്തകത്തിൽ പറഞ്ഞിട്ടുള്ള ദുരന്തങ്ങൾക്കെതിരെ നടത്തുന്ന പോരാടുന്നതിൽ മാനവരാശിക്ക് വിജയിക്കാനാവും. സമാധാനപ്രസ്ഥാനംപോലെ, ... ലോകത്തിലെ പ്രവർത്തകർക്ക് തമ്മിൽ ഒരു ബന്ധമുണ്ട് - സന്മനസ്സുള്ള എല്ലാവർക്കും ഈ "കളിയിൽ" ഒരു പങ്ക് ആവശ്യമായും ഉണ്ടായിരിക്കും. നിരവധിയാളുകൾ ( വ്യവസ്ഥാപിത മതവിഭാഗങ്ങളിലെമ്പാടും ) ഇതു തേടുകയാണ്. അവർ ഭാവിയിലേയ്ക്കു മുന്നേറുകയാണ്, പഴമയെ തുടച്ചുമാറ്റാൻ - ചില "പോരായ്മ"കൾ ഉണ്ടെങ്കിലും. അതു സാരമില്ല, ഒരാൾ, മാനവരാശിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നു കരുതിയാൽ, ജ്ഞാനത്തിലെ പുരോഗതിയാണ് എന്നു കരുതിയാൽ മൂല്യങ്ങളുടെ ഇന്നത്തെ തോത് മാറ്റേണ്ടതുണ്ട്, ഇതു വ്യക്തമാണ് എവിടേയ്ക്കാണ് പഴയ "പരിപാടി" നയിക്കുന്നതെന്ന് എല്ലാം സമ്പൂർണ്ണതയുടെ ഭാഗമാണ്, അതുകൊണ്ട് എല്ലാ നല്ല പ്രവൃത്തികളും ലോകത്തെ സഹായിക്കുന്നതാണ്.

നിന്റെ കൈകളിൽ ജീവിതത്തേയും മരണത്തേയും കുറിച്ച് തീരുമാനിക്കാൻ നങ്ങളെ പ്രചോദിപ്പിക്കൂ.*

അവരെ സഹായിക്കൂ, നിന്റെ സൃഷ്ടികൾക്കായി വർത്തിക്കുന്നവരെ.***

നിന്റെ പുതിയ വാഗ്ദത്ത സമയത്തിലേക്ക് ലോകത്തിനെ മുന്നേറ്റത്തിലേയ്ക്ക് നയിക്കൂ.**

*) ഇവിടെ വിശദവിവരങ്ങൾ കൂട്ടിച്ചേർക്കുകയോ, പ്രാർത്ഥനയ്ക്കുശേഷം, ധ്യാനപരമായി ഇതുപോലെ പരിഗണിക്കുകയോ ചെയ്യുക "അക്രമം വളർത്തുന്നതു നിർത്തുക" "അക്രമത്തിന്റെ വഴി നീക്കം ചെയ്യുന്നതിനായി പ്രശ്നങ്ങൾ പരിഹരിക്കുക", "മതങ്ങളിൽ നല്ലതുമാത്രം കാംക്ഷിക്കുന്നവർ തമ്മിൽ സാമാധാനപരമായ സംവാദങ്ങൾ ആരംഭിക്കുക.

**) ല്യൂക്ക് 11:2: 21:31. ദൈവവിളി: 11:16 "ദൈവപ്രാർത്ഥന" (ഇംഗ്ലീഷ്) നോക്കുക. ദൈവത്തിനു നൽകുന്ന സ്നേഹം കയ്യാളാൻ അദ്ദേഹത്തിനു കഴിയും.

***) English version with further annotations.


അതുകൊണ്ട് ചെറിയതോതിലും, വലിയതോതിലും, ദൈവത്തിലേക്ക് ഒരു "തിരിഞ്ഞുനോട്ടം".

ജോൺ 16, 12-13: "എനിക്കിനിയും നിങ്ങളോട് വളരെയേറെ പറയാനുണ്ട്, എന്നാൽ നിങ്ങൾക്കതിപ്പോൾ, താങ്ങാനാവില്ല. 13: സത്യത്തിന്റെ അന്തസത്ത പുറത്തുവരുമ്പോൾ, അദ്ദേഹം നിങ്ങളെ, എല്ലാ സത്യത്തിലേയ്ക്കും നയിക്കും; അതിനദ്ദേഹം സ്വന്തം അധികാരമുപയോഗിക്കില്ല. എന്നാൽ അദ്ദേഹം കേൾക്കുന്നതെല്ലാം പറയും, ഇനി വരാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹം പ്രവചിക്കും.

 .

ക്രിസ്തുമതത്തേയും, മറ്റ് വിശ്വാസങ്ങളേയും കുറിച്ചുള്ള സമഗ്രമായ ടെക്സ്റ്റിന് ഇംഗ്ലീഷ് ഹോം പേജ് ways-of-christ.net നോക്കുക.

യേശുക്രിസ്തുവിന്റെ മാർഗ്ഗങ്ങൾ, മനുഷ്യന്റെ ജ്ഞാനത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ, മാനവരാശിയുടെ മാറ്റങ്ങളും ഈ ഭൂമിയും. ഒരു സ്വതന്ത്ര ഇൻഫോ-പേജ്, അന്വേഷണത്തിന്റേയും അനുഭവത്തിന്റേയും നിരവധി രംഗങ്ങളിൽ നിന്നുള്ള പുതിയ കാഴ്ചപ്പാടുകളോടെ വ്യക്തിഗതവികസനത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങളോടെ.

 .

"ഹിന്ദുമതവും ക്രിസ്തുമതവും" "ബുദ്ധമതവും ക്രിസ്തുമതവും" എന്നിവയെക്കുറിച്ച് ഹിന്ദിയിലുള്ള ഹ്രസ്വപകർപ്പിന്റെ ഹോംപേജിന്.

 .


മറ്റുള്ളവരുടെ വെബ്സൈറ്റുകളുമായുള്ള ലിങ്കുകൾ:

The Bible in Malayalam  (ബൈബിൾ മലയാളത്തിൽ)

http://www.indianchristianity.org/thomas.html

http://www.indianchristianity.com

 .

Copyright

വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ പകർപ്പ് അച്ചടിക്കാനും, ഉള്ളടക്കത്തിൽ മാറ്റമില്ലാതെ താൽപര്യമുള്ള മറ്റുള്ളവർക്ക് പകർപ്പുകൾ നൽകാനും, നിങ്ങളെ അനുവദിക്കുന്നു.

Copyright: ക്രിസ്തുവിന്റെ വഴികൾ / "Ways of Christ ™", 2003, 2014.

e-mail  ways-of-christ.com  ഇ-മെയിൽ (കഴിയുന്നിടത്തോളം, ദയവായി ഇംഗ്ലീഷിലോ, ജർമ്മനിലോ എഴുതുക)